രാജ്യത്തിനായി തന്റെ അടുത്ത മകനെയും പോരാടാന്‍ അയക്കും; പ്രതികരണവുമായി ജവാന്റെ പിതാവ്

ബീഹാര്‍; രാജ്യത്തിനായി തന്റെ അടുത്ത മകനെയും പോരാടാന്‍ അയക്കുമെന്ന് പറഞ്ഞ് ഒരു പിതാവ്. പുല്‍വാമയില്‍ ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവാണ് ‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കുമെന്ന് പറഞ്ഞത്’. ‘ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്’ ‘പക്ഷെ പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കണം’- എന്നായിരുന്നു ആ പിതാവിന്റെ പ്രതികരണം.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ വയനാട് സ്വദേശി വി വി വസന്തകുമാറും ഉള്‍പ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Top