ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ ജവാനെ തട്ടിക്കൊണ്ടുപോയി. കുല്‍ഗാമിലെ രംഭാമ നോഹാമയില്‍ നിന്ന് ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജവാന്റെ വീട് ആക്രമിച്ചതിനു ശേഷമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഭീകരര്‍ അഗ്നിക്കിരയാക്കി.
അവധിയിലായിരുന്ന ഇദ്ദേഹം ഈദില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തോക്കുധാരികളായ ഭീകരര്‍ തടഞ്ഞു നിര്‍ത്തുകയും കാര്‍ കത്തിക്കുകയുമായിരുന്നു. ജവാനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.