ജമ്മു കശ്മീരില്‍ അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ പാ​ക് വെ​ടി​വ​യ്പ്; ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച കഠുവയിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

Top