തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ സ്വന്തം മദ്യ ബ്രാൻഡായ ജവാന്റെ വില വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വില വർധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.
സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി സർക്കാർ ഒഴിവാക്കി നൽകി. ഇതിന്റെ ഗുണം ട്രാവൻകൂർ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വർധന വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്.
കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാൻ. തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ ദിനംപ്രതി 8000 കെയ്‌സ് റം ഉൽപാദിപ്പിക്കുന്നുണ്ട്.