മഥുര: കാശ്മീരില്‍ തീവ്രവാദ നുഴഞ്ഞുകയറ്റം തടയുന്നതിനിടയില്‍ കൊല്ലപ്പെട്ട സൈനികന്‍ ബാബലു സിംഗിന്റെ മരണാനന്തര ചടങ്ങില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രാദേശിക എം.പി ഹേമമാലിനിയും പങ്കെടുക്കാത്തില്ല.
തുടര്‍ന്ന് മഥുര നിവാസികള്‍ പ്രതിഷേധിച്ചു. സിംഗിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നാലു മണിക്കൂറോളം വൈകിപ്പിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സര്‍ക്കാരിനും എം.പിക്കും എതിരെ മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ന്നു.
മഥുരയില്‍ നിന്നുള്ള സൈനികന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നു മണിക്കൂറുകളായിട്ടും മഥുര എം.പിയായ ഹേമമാലിന് അവരെ ബന്ധപ്പെടുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ അധികൃതര്‍ ഇവരെ സന്ദര്‍ശിക്കുകയും നിയമങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
28കാരനായ ബാബലു സിംഗ് ജൂലൈ 30ന് കാശ്മീരിലെ കുപ്പ്‌വാരയില്‍ നടന്ന നുഴഞ്ഞുകയറ്റം തടയുന്നതിനിടയിലാണ് മരിച്ചത്. ബുലന്ദ്ഷര്‍ സ്വദേശിയായ വിശാല്‍ ചൗധരിയാണ് ഏറ്റുമുട്ടലില്‍ മരിച്ച മറ്റൊരു ജവാന്‍.