ജയാ ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

താരങ്ങളുടെ കുടുംബ ജീവതത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. പ്രത്യേകിച്ച് ബച്ചന്‍ കുടുബത്തെ കുറിച്ചറിയാന്‍ ആകാംക്ഷ കൂടും. വിശേഷങ്ങള്‍ അറിയുന്നതിനൊപ്പം താരകുടുംബത്തെ കുറിച്ച് ഗോസിപ്പുകള്‍ ഇറക്കുന്നതും പതിവാണ്. ബച്ചന്‍ കുടുംബത്തെ കുറിച്ച് സ്ഥിരമായി കേള്‍ക്കുന്ന ഗോസിപ്പാണ് ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അമ്മായിഅമ്മ മരുമകള്‍ പോരാണെന്ന്. എന്നാല്‍ ഇരുവരും നല്ല സ്‌നേഹമുളള അമ്മായിഅമ്മയും മരുമകളുമാണ്.

View this post on Instagram

✨Happiness always?

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഇപ്പോഴിതാ ആരാധകര്‍ക്കായി ഐശ്വര്യറായി ജയാബച്ചനും ഒപ്പമുളള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രമിലാണ് ജയാബച്ചനും മകള്‍ ആരാധ്യ ബച്ചനും ഒപ്പമുള്ള ചിത്രമാണ് ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഞങ്ങള്‍ എപ്പോഴും സന്തോഷത്തിലാണെന്നും ഐശ്വര്യ കുറിച്ചു.

Top