സമാജ്വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി ജയ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്

ഡല്‍ഹി : സമാജ്വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി ബോളിവുഡ് താരം ജയ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്. ഇക്കുറി രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ജയ ബച്ചന്‍ നാളെ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍  അറിയിച്ചു. ബംഗാളില്‍ ഒഴിവുള്ള 5 സീറ്റുകളില്‍ നാലെണ്ണത്തില്‍ തൃണമൂലിനു വിജയിക്കാനാകും. നിലവിലുള്ള എംപിമാരില്‍ മുഹമ്മദ് നദീമുല്‍ ഖക്കിനു മാത്രമാണു സീറ്റ് അനുവദിച്ചിട്ടുള്ളത്.

മുന്‍ ലോക്‌സഭാംഗം മമത ബല ഠാക്കൂറാണു നാലാമത്തെ സീറ്റില്‍ തൃണമൂല്‍ അംഗമായി രാജ്യസഭയിലെത്തുക. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന അഞ്ചാമത്തെ സീറ്റ് ഇക്കുറി ബിജെപിക്കാണ് വിജയസാധ്യത. സാമിക് ഭട്ടാചാര്യയാണ് ഈ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി.  സാഗരിക ഘോഷ് ഇതുവരെ ഔദ്യോഗികമായി തൃണമൂല്‍ അംഗമായിട്ടില്ല. മുന്‍ ലോക്‌സഭാംഗമായ സുഷ്മിത ദേവ് മുന്‍പു മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായിരുന്നു. 2021ല്‍ ആണു തൃണമൂലിലെത്തിയത്. 2021 ഒക്ടോബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ രാജ്യസഭാംഗവുമായിരുന്നു.

മുന്‍ കേന്ദ്രമന്ത്രി ആര്‍.പി.എന്‍. സിങ്, ഹരിയാന ബിജെപി മുന്‍ അധ്യക്ഷന്‍ സുഭാഷ് ബരാല എന്നിവരുള്‍പ്പെടെ 14 സ്ഥാനാര്‍ഥികളെ ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ഒഴിവു വന്ന 56 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 27ന് ആണു നടക്കുക. മാധ്യമപ്രവര്‍ത്തകനായ രാജീവ് സര്‍ ദേശായിയാണ് സാഗരിക ഘോഷിന്റെ ഭര്‍ത്താവ്.

Top