കൊറോണയെ പ്രതിരോധിക്കുന്ന ഹിപ്പ് ഹോപ്പ് റാംപ് ഗാനവുമായി ജയകൃഷ്ണന്‍

കൊറോണ വൈറസ് എന്ന മഹാമാരി ഭീതി പടര്‍ത്തി പടരുമ്പോള്‍ ലോകമാകെ പരിഭ്രാന്തിയുടെ നിഴലിലാണ്. എന്നാല്‍ ഈ ഭയപ്പാടിലും മനുഷ്യമനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന ഒത്തിരി കാഴചകളാണ് നമുക്ക് ചുറ്റും നടക്കുന്നത്.

ലോകം മുഴുവന്‍ ഈ മഹാമാരിയെ ചെറുക്കാന്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍, വീടിനുള്ളില്‍ ഒതുങ്ങി ക്കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസ്സില്‍ സാന്ത്വനം പകരുകയാണ് ജയകൃഷ്ണന്‍ എന്ന കലാകാരന്‍.

സീറോ ബജറ്റില്‍ ഒരു ആല്‍ബം, അതും ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ഈ ലോക്ഡൗണിനിടയില്‍ വെറും മൂന്ന് പേരുടെ സഹായത്തോടെ ജയകൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത് കൊറോണയെ പ്രതിരോധിക്കുന്ന ഹിപ്പ് ഹോപ്പ് റാംപ് സംഗീതമാണ്.

വീട്ടിലിരുന്ന കോവിഡ് പ്രതിരോധത്തില്‍ എങ്ങനെ പങ്കാളിയാകാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയകൃഷ്ണന്‍ കാണിച്ചുതരുന്നത്. ലോക്ഡൗണ്‍ വിരസ്സതയുടെ കണ്ണിപ്പൊട്ടിച്ച് ജയകൃഷ്ണന്റെ വരികള്‍ അങ്ങനെ കേരളം അറിഞ്ഞു.

കേരളത്തിന്റെചെറുത്തുനില്‍പ്പിനെ പ്രകീര്‍ത്തിച്ചു ക്കൊണ്ട് സംഗീതവിരുന്നാണ് ജയകൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. നിപ്പ, പ്രളയം, ഓഖി തുടങ്ങിയ മഹാമാരികളെ തുരത്തിയത് പോലെ മലയാളികള്‍ ഒറ്റക്കെട്ടായ് കൊറോണയേയും തുരുത്തും എന്നപ്രതീക്ഷയാണ് സംഗീത ആല്‍ബത്തിലൂടെ ഇദ്ദേഹം പങ്കുവെക്കുന്നത്.

കേരളം ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടത്തെ സാധാരണക്കാര്‍ മുതല്‍ മഹാമാരിയെ തുരത്താന്‍ ഇറങ്ങിത്തിരിച്ച ഡോക്ടര്‍മാര്‍, പൊലീസുകാര്‍ തുടങ്ങി എല്ലാവരും ലോകത്തിന് മാതൃകയാണ്. ഈ മാതൃകയാണ് താന്‍ പാട്ടിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. ‘മലയാളിമാതൃക’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ഇതിനിടയില്‍ നിരവധിപേരാണ് യൂട്യൂബില്‍ കണ്ടത്.

ജയകൃഷണന്‍ തന്നെയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും. ഈ ആല്‍ബം എഴുതി തീര്‍ക്കാന്‍ ജയകൃഷ്ണന്‍എടുത്തത് രാത്രിയിലെരണ്ടോമൂന്നോമണിക്കൂറാണ്.

പിന്നെ സ്വയം കംപോസ്ചെയ്തു, പാടി. ശബ്ദമിശ്രണംചെയ്ത ജോനാദന്‍ ജോസഫ്, വിഡിയോ ചെയ്ത സുമേഷ്ടിസുധാകരന്‍, വീഡിയോ എഡിറ്റ്ചെയ്ത ടോണി ജേക്കബ്എന്നിവരാണ്ആല്‍ബത്തിനായി ജയകൃഷ്ണന്റെ സഹായികള്‍. നടന്‍സലീംകുമാറാണ്ആല്‍ബം പുറത്തിറക്കിയത്.

ആകാശമിഠായി, കാതല്‍ഇരുന്തേന്‍, ഭയ്യാഭയ്യാതുടങ്ങിചിലസിനികളില്‍ റാപ്പ് വരികള്‍ ഒരുക്കിപാടിയിട്ടുണ്ട് ജയകൃഷ്ണന്‍. റാപ്ഹിപ്പ്ഹോപ്പ്ഗാനങ്ങളില്‍തന്റേതായ ശബ്ദമുദ്രപതിപ്പിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം വരാനിരിക്കുന്ന ആല്‍ബത്തിന്റെ പണിപ്പുരകളിലാണ്.

Top