Jayalalitha announces Rs.318 crore Pongal gift

ചെന്നൈ: പൊങ്കല്‍ ആഘോഷത്തിന് തമിഴ് മക്കള്‍ക്ക് മുഖ്യമന്ത്രി ജയലളിതയുടെ വക പണവും അരിയും. റേഷന്‍ കാര്‍ഡുള്ള രണ്ട് കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്കും പൊലീസ് കാര്‍ഡുള്ളവര്‍ക്കും ശ്രീലങ്കന്‍ തമിഴ് കുടുംബങ്ങള്‍ക്കുമാണ് പൊങ്കല്‍സമ്മാനം.

ഒരു കിലോ അരിയും പഞ്ചസാരയും, രണ്ട് അടിയുടെ രണ്ട് കരിമ്പിന്‍ കഷണം, നൂറ് രൂപ എന്നിവയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്നത്. ജനുവരി 15നാണ് പൊങ്കല്‍. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ പൊങ്കല്‍ സന്തോഷമായി ആഘോഷിയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ജയലളിത അഭിപ്രായപ്പെട്ടു..

സംസ്ഥാന ഖജനാവിനു 318 കോടി രൂപയാണ് ഇതുമൂലം അധികബാധ്യത.

Top