തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറഞ്ഞ് പുതിയ ചിത്രം എത്തുന്നു. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയലളിതയുടെ 71ാം ജന്‍മദിനമായ ഫെബ്രുവരി 24നാണ് പ്രഖ്യാപിക്കപ്പെട്ടത്. എ.എല്‍ വിജയ് ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
ഒന്‍പത് മാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തലൈവി ഒരുങ്ങുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം. നീരവ് ഷായാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് ഇതോടെ അണിയറയില്‍ ഒരുങ്ങുന്നത്.
നേരത്തെ, നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’, ആദിത്യ ഭരദ്വാജ് നിര്‍മ്മിച്ച് ഭാരതിരാജ സംവിധാനം ചെയ്യുന്ന ‘തായ്; പുരട്ചി തലൈവി’ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ജയലളിതാ ചിത്രങ്ങള്‍.