ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

natarajan

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍. ഗ്ലെനഗേല്‍സ് ഗ്ലോബല്‍ ആശുപത്രിയിലാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എഴുപത്തിനാലുകാരനായ നടരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് നടരാജനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് പതിനാറിനാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top