ചെന്നൈ: ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
സ്വകാര്യ ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രശസ്തിക്കു വേണ്ടി മാത്രമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസാമിയാണു മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമായി അറിയിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ജയലളിതയുടെ ആരോഗ്യനിലയെ പറ്റി കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ പറ്റി വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ ഇന്ന് അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടെന്നു തീരുമാനിച്ച് കോടതി ഹര്‍ജി തള്ളിയത്.
അതേസമയം, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ജയലളിത സൂക്ഷ്മനിരീക്ഷണത്തില്‍ തുടരുകയാണെന്നും അപ്പോളോ ആശുപത്രി അറിയിച്ചിട്ടുണ്ട്. നിലവില്‍ നല്‍കിവരുന്ന ചികില്‍സ തുടരും. കുറച്ചുദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
.