Jayalalithaa’s health: Bus services between Karnataka-TN suspended

ചെന്നൈ: ഹൃദയാഘാതംമൂലം മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്‌നാട്ടില്‍ കര്‍ണാടക ബസിനുനേരെ കല്ലേറ്.

തിരുവണ്ണാമലയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ച ബസിന് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസ് കര്‍ണാടക താല്‍കാലികമായി നിര്‍ത്തിവെച്ചു.

അതിനിടെ കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് കമ്പനി സേനയെ കേന്ദ്രം സംസ്ഥാനത്തേക്കയക്കുകയും കേന്ദ്രസേനാ മേധാവികളോട് തമിഴ്‌നാട്ടിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top