jayalalitha’s-demise-shock-death-toll-reaches-470-aiadm

ചെന്നൈ: ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് മുതല്‍ മരണ ശേഷം അടക്കം ചെയ്തത് വരെ 470 പേരാണ് ജീവന്‍ വെടിഞ്ഞതെന്ന്‌ അണ്ണാഡിഎംകെ. ഇത് സംബന്ധമായ കണക്കുകളും അണ്ണാഡിഎംകെ പുറത്ത് വിട്ടു.

മരിച്ച 203 പേരുടെ പട്ടിക ഇന്നലെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം.

‘അമ്മ’യുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും.

നേരത്തെ, ജയയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ച 77 പേരുടെ മറ്റൊരു പട്ടികയും അണ്ണാ ഡിഎംകെ പുറത്തുവിട്ടിരുന്നു.

സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈമാസം നാലിന് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് പിറ്റേന്ന് ജയലളിത അന്തരിക്കുകയായിരുന്നു.

ഒരു നേതാവ് രോഗാവസ്ഥയെ തുടര്‍ന്ന് മരിച്ചിട്ട് അതോടൊപ്പം ജീവന്‍ വെടിയുന്ന ആളുകളുടെ എണ്ണത്തില്‍ ലോകറെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് തമിഴകം.

ഗിന്നസ് ബുക്കിന്റെ ചരിത്രത്തില്‍ വരെ ഇത് രേഖപ്പെടുത്തുമെന്നാണ് അണ്ണാഡിഎംകെ നേതൃത്വത്തിന്റെ പ്രതീക്ഷ.

Top