ജയം രവിയുടെ ‘ജീനി’; നായികമാരായി കല്യാണിയും കൃതിയും വാമികയും

ചെന്നൈ: ജയം രവിയുടെ പുതിയ ചിത്രം ‘ജീനി’യുടെ ലോഞ്ചിങ്ങ് ചടങ്ങുകള്‍ ചെന്നൈയില്‍ നടന്നു. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയോടൊപ്പം കല്യാണി പ്രിയദര്‍ശന്‍, കൃതി ഷെട്ടി, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മഹേഷ് മുത്തുസ്വാമിയാണ് ക്യാമറ.എ ആര്‍ റഹ്‌മാന്റതാണ് മ്യുസിക്ക്. ആര്‍ട്ട് ഡയറക്ടര്‍- ഉമേഷ് ജെ കുമാര്‍, എഡിറ്റിങ്ങ് – പ്രദീപ് ഇ രാഘവ്, ആക്ഷന്‍ ഡയറക്ടര്‍ – യാനിക്ക് ബെന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – കെ. അശ്വിന്‍, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ – കെ ആര്‍ പ്രഭു. വന്‍ ക്യാന്‍വാസിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Top