മികച്ച നോവലുകളില്‍ ഒന്നായ തകഴിയുടെ ‘കയര്‍’ നോവലിനെ അടിസ്ഥാനമാക്കി സംവിധായകന് ജയരാജ് സിനിമയൊരുക്കുന്നു.
തകഴി എഴുത്തിലൂടെ ജീവന് വയ്പിച്ച പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
‘ഭയാനകം’ എന്ന പേരില്‍ വേറിട്ട ദൃശ്യാനുഭവം പകരുന്ന മലയാളസിനിമക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജയരാജ് തന്നെയാണ്.
ചിത്രത്തില്‍ പോസ്റ്റ്മാന്റെ വേഷത്തിലൂടെ ആദ്യമായിട്ട് രഞ്ജിപണിക്കര്‍ നായകനാവുകയാണ്.
ശ്രീകുമാരന്‍ തമ്പി എം.കെ. അര്ജുനന് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുക. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
ആശ ശരത്ത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.