തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുമ്പോള്‍ ത്വരിതാന്വേഷണം നടത്തുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും വിജിലന്‍സിനോട് കോടതി നിര്‍ദ്ദേശിച്ചു.
ജയരാജനെതിരെ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ഡയറക്ടര്‍ ജേക്കബ് തോമസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം കോടതിയെ ഇന്ന് അറിയിക്കാനിരുന്നതാണ്. എന്നാല്‍ ഹര്‍ജി നാളേക്ക് മാറ്റിയതിനാല്‍ വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചില്ല.
രാവിലെ അഭിഭാഷകര്‍ ജേക്കബ് തോമസിനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ത്വരിതാന്വേഷണം നടത്താമെന്ന് നിയമോപദേശം നല്‍കിയത്.