ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമ നമോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ജനുവരി 6 ന് റിലീസ് ചെയ്യും. പുതിയ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സംസ്‌കൃതഭാഷ മാത്രം ഉപയോഗിക്കുന്ന ചിത്രത്തില്‍ മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം എത്തുന്നത്.
വിജീഷ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു.