എന്റെ അശ്വതിയും അപരനും ജീവിതത്തില്‍ എത്തിയിട്ട് 32 വര്‍ഷമാകുന്നു; സന്തോഷം പങ്കുവച്ച് താരം

ലയാളികളുടെ ഏവരുടെയും പ്രിയ താരമാണ് ജയറാം. എന്നാല്‍ മലയാളികള്‍ക്ക് പാര്‍വ്വതിയോടുള്ള ഇഷ്ടവും ഒട്ടും കുറഞ്ഞിട്ടില്ല. വളരെക്കാലമായി വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരമാണെങ്കിലും താരത്തിന്റെ ഓരോ ചിത്രവും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

ഇപ്പോള്‍ ജയറാം പങ്കുവച്ചിരിക്കുന്ന വാര്‍ത്തയാണ് വൈറലാവുന്നത്. ആദ്യമായി സിനിമയിലേക്ക് എത്തിയതിന്റെയും അശ്വതി ജീവിത്തില്‍ ഒപ്പം ചേര്‍ന്നതിന്റെയും ഓര്‍മ്മയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജയറാം പാര്‍വതിയെ വിളിക്കുന്നത് അശ്വതി എന്നാണ്.

എന്റെ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും ജീവിതത്തിലേക്ക് വന്നിട്ട് 32 വര്‍ഷമാകുന്നു എന്നാണ് ജയറാം ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

https://www.facebook.com/JayaramActor/photos/a.309891912522016/1501056813405514/?type=3&__xts__%5B0%5D=68.ARBPUdmPlYjsYbWfoek5-Y_PSfBsTJYYnHGftcgyDbv4vtxRBaMXXvvbmKPrJUqQ2pFeGLm4EQQMbNmSCa4UyHJn58pL_CIworelPPyoP2LRFy7PqGrMU-CdLxeiqZqoRlOJyBcTxnkZgCo8tXLoOvl0ujIgAl765ckUBl0T8rrfYDpLu_4rUdiqXStPibd2AjOc1g4kccgBfGodKOAHqsrGTSl9yqHT6zdyF83JVnXQZE1LsrqxXrgaTN2qDVzPU4yoPc1oeXWfj9ng9xGKRw9agsyKVTSN7MFBF1Vven-j4PeniNoDPf6vQyDl__HyVcX85iVBOFgcmXn1d_QMFHwqZQ&__tn__=-R

ജയറാം പാര്‍വ്വതിയുമായി പ്രണയത്തിലാകുന്നത് സിനിമയിലേക്ക് എത്തിയതിനു ശേഷമായിരുന്നു. 1988ല്‍ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകനായി സിനിമയിലേക്ക് എത്തിയത്.

Top