കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ നടന്‍ ജയസൂര്യയും എത്തുന്നു. ഗോകുലം എഫ്‌സിയും ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയും തമ്മില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. കോഴിക്കോടിന് ഇനി ഫുട്‌ബോള്‍ മാമാങ്കമാണെന്ന് ജയസൂര്യ പറഞ്ഞു. ഗോകുലവും ഗോവയും തമ്മില്‍ നടക്കുന്ന മത്സരം കാണാന്‍ താനെത്തുമെന്നും ജയസൂര്യ വ്യക്തമാക്കി.
ഐ ലീഗ് പോയിന്റ് ടേബിളില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള. അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് വിജയങ്ങള്‍ ഗോകുലം നേടിയിട്ടുണ്ട്. ഒരെണ്ണം സമനില ആയപ്പോള്‍ ഒന്നില്‍ തോല്‍വി നേരിട്ടു.മത്സരത്തിന്റെ ടിക്കറ്റുകള്‍ കോഴിക്കോടും മലപ്പുറത്തും ഉള്ള ഗോകുലം ചിറ്റ്‌സിന്റെ ഓഫീസില്‍ നിന്നും ലഭ്യമാകും.