പുണ്യാളന്‍ സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ‘ഞാന്‍ മേരിക്കുട്ടി’;ചിത്രീകരണം മാര്‍ച്ച് 15ന്

njan-marykkutty-film

പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ അടുത്തതായി ഒരുങ്ങുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ യുടെ ചിത്രീകരണം മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്തും, ജയസൂര്യയും ചേര്‍ന്നാണ്

എന്നാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ജയസൂര്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തു വിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഏറെ പരിശ്രമം ആവശ്യമായി ക്ഷീണിതനാക്കിയ തിരക്കഥയാണിതെന്നും രഞ്ജിത് ശങ്കര്‍ പറയുന്നു.

Top