ഫാദേഴ്‌സ് ദിനത്തില്‍ മകന്‍ അദ്വൈത് സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് നടന്‍ ജയസൂര്യ. ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ ഹ്രസ്വചിത്രം പുറത്തുവിട്ടത്. ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് അദ്വൈത് തന്നെയാണ്. മാലിന്യ സംസ്‌കരണത്തിലുള്ള പോരായ്മ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടുകയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ അദ്വൈത്.
അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ഫ്രാന്‍സിസ് ജോര്‍ജാണ്. ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം.
ഇതിനുമുന്‍പ് ഗുഡ് ഡേ എന്ന ഹ്രസ്വചിത്രവും അദ്വൈത് തയ്യാറാക്കിയിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് അദ്വൈത് ഹ്രസ്വചിത്രങ്ങളായി അവതരിപ്പിക്കുന്നത്.