പുണ്യാളന്‍ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുറച്ചു പ്രത്യേകതയുള്ള മേരിക്കുട്ടിയുടെ കഥയുമായാണ് എത്തുന്നതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ജയസൂര്യയുടെ പുതിയ ചിത്രങ്ങളായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും, ആട് 2വും മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അടുത്ത ചിത്രവും ജയസൂര്യക്ക് ഈ വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.