കൊച്ചി : നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിച്ചുനീക്കാമെന്ന് കോടതി. കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ച് ജയസൂര്യ അനധികൃതമായി കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ഇതു ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു ഭൂമി കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. നിര്‍മ്മാണത്തിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നാണു പരാതി.
കായല്‍ കയ്യേറ്റകേസില്‍ അഞ്ചാം പ്രതിയാണു ജയസൂര്യ. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരന്‍.