ഹൈദരാബാദില്‍ ലാന്‍ഡിങ്ങിനിടെ ജസീറ എയര്‍വേസിന്റെ എന്‍ജിന് തീപിടിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ജസീറ എയര്‍വേസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

കുവൈറ്റില്‍ നിന്നു ഹൈദരാബാദിലേക്കെത്തിയ ജെ9608 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിലാണു റണ്‍വേയിലേക്ക് ഇറങ്ങിയതിനു പിന്നാലെ തീപിടിച്ചത്. ഗ്രൗണ്ട് സ്റ്റാഫിലെയും എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി. തുടര്‍ന്ന് അഗ്നിശമന വിഭാഗം എത്തി തീയണച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

Top