പൂര്‍ണമായും വൈദ്യുതിയിലോടുന്ന സീറോ എമിഷന്‍ ബസുകളുമായി ജെ. ബി.എം. ഒറ്റചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്നതാണ് ഈ ബസിന്റെ പ്രത്യേകത.
മെട്രോ ട്രെയിനുകളിലും വൈദ്യുത തീവണ്ടികളിലും കാണുന്ന പാനലുകളുടെ വൈദ്യുത ലൈനില്‍ നിന്നും, സാധാരണ പ്‌ളഗ് ഇന്‍ ചാര്‍ജിങ്ങിലൂടെയും വാഹനം ചാര്‍ജ് ചെയ്യാം. വൈദ്യുത ലൈനില്‍ നിന്ന് വാഹനം ചാര്‍ജ് ചെയ്യാന്‍ പതിനഞ്ചു മിനിട്ടു മതി. എന്നാല്‍ പ്‌ളഗ് ഇന്‍ ചാര്‍ജിങ്ങ് വഴി ഒന്നര മണിക്കൂര്‍ വേണം.
ബസ്‌സ്റ്റോപ്പുകളില്‍ ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ വരുന്ന കാലം അധികം ദൂരെയല്ല എന്ന് ജെ.ബി.എമ്മിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ദുഷ്യന്ത് ശര്‍മ പറയുന്നു.