തിരുവനന്തപുരം: ജനതാദള്‍ യു ഇടതുമുന്നണിയിലേക്കില്ലെന്ന ഉറപ്പുമായി കെ.പി.മോഹനന്‍.
മുന്നണിമാറ്റമെന്ന തോന്നലുണ്ടാക്കി എം.പി വീരേന്ദ്രകുമാര്‍ എം.പി. സ്ഥാനം രാജിവെക്കരുതെന്നും, ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല പാര്‍ട്ടിനിലപാടെന്നും മോഹനന്‍ വിശദീകരിച്ചു .
മാത്രമല്ല, പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെല്ലാം നല്‍കിയത് ഐക്യജനാധിപത്യമുന്നണിയാണ്, വെടക്കാക്കി തനിക്കാക്കുന്ന സി.പി.എം കെണിയില്‍ പാര്‍ട്ടിനേതൃത്വം വീഴരുതെന്നും മോഹനന്‍ മുന്നറിയിപ്പ് നല്‍കി.