ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷിയായ ജെ.ഡി.എസ്, ദേശീയ തലത്തിൽ ഇപ്പോൾ ബി.ജെ.പി മുന്നണിയുടെ ഭാഗമാണ്. ഇത് കേരള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് ജെ.ഡി.എസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ പറയുന്നത്. ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ ശക്തമായി പോരാടുന്ന സി.പി.എം അണികളെ സംബന്ധിച്ച് മുൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഇത് അതീവ ഗൗരവമുള്ള വിഷയമാകുന്നത് ഇപ്പോഴും ദേവഗൗഡ അദ്ധ്യക്ഷനായ ജെ.ഡി.എസ് ഇടതുപക്ഷ മുന്നണിയിൽ തുടരുന്നുണ്ട് എന്നതിനാലാണ്. ഈ പ്രചരണത്തിന്റെ മുനയൊടിക്കണമെങ്കിൽ, ജെ.ഡി.എസിനെ ഇടതുപക്ഷത്തു നിന്നും പുറത്താക്കേണ്ടി വരും.