തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞടുത്ത് ജനതാ ദള്‍ (എസ്). സി.കെ.നാണു എംഎല്‍എയെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാണ് പ്രഖ്യാപനം നടത്തിയത്.
കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.