തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ജെഡിയു യുഡിഎഫ് വിട്ടെന്നും, എല്‍ഡിഎഫുമായി സഹകരിക്കുമെന്നും എം.പി വീരേന്ദ്രകുമാര്‍. 7 വര്‍ഷത്തെ ബന്ധമാണ് ഉപേക്ഷിക്കുന്നത്. യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫില്‍ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ്. വര്‍ഗീതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും, വൈകാരികമായും എല്‍ഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.