ജനതാദള്‍ യുണൈറ്റഡ് എംഎല്‍എയുടെ മകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

dead body

പാറ്റ്‌ന: ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ ബീമാഭാരതിയുടെ മകന്‍ ദീപക് കുമാര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. പാറ്റ്‌നയിലെ രാജേന്ദ്ര നഗര്‍ റെയില്‍വേ ടെര്‍മിനലിനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

വ്യാഴാഴ്ച രാത്രി ബസാര്‍ സമിതി പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ നിന്നത്. എന്നാല്‍ ട്രെയിന്‍ തട്ടിയല്ല ദീപക് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദീപകിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Top