JDU-UDF-P P Thankachan

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഈ വര്‍ഷം വരുന്ന ഒഴിവുകളില്‍ ഒന്ന് ജെഡിയുവിന് നല്‍കാമെന്ന് നേരത്തെ ഉറപ്പ് നല്‍കിയതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജെഡിയു മുന്നണി വിടുന്ന സാഹചര്യം ഇല്ല. അവരുടെ പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കോഴിക്കോട് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വേണമെന്നതും പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറിന്റെ പരാജയം അന്വേഷിച്ച സമതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാവണമെന്നതുമാണ് ജെഡിയുവിന്റെ ആവശ്യങ്ങള്‍.

യുഡിഎഫ് കക്ഷികളാരും മുന്നണി വിടില്ലെന്നും ഒരു കക്ഷിക്കും മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ എം.പി വീരേന്ദ്ര കുമാര്‍ പങ്കെടുത്തിരുന്നു.

യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ജെഡിയു നേരത്തെ തന്നെ അറിയിച്ചിരുന്നു. യോഗത്തില്‍ നിന്ന് വിട്ടു നിന്നു എന്ന വാര്‍ത്ത ശരിയല്ല. ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

Top