ജേക്കബ് തോമസിന്റെ ഓഖി പ്രസംഗത്തിലെ വിശദീകരണം തൃപ്തികരമല്ല ; സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി പ്രസംഗത്തിലെ ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി സര്‍ക്കാര്‍. പ്രസംഗത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചതിനെ കുറിച്ച് ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണമാണ് സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന്‌ സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Top