കൊറോണ സംശയം; യുവാവ് ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചു, ഫലം വന്നപ്പോള്‍?

ജിദ്ദ: കൊറോണ രോഗബാധ സംശയിച്ച യുവാവ് ആശുപത്രിയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ നിന്ന് ഐസോലേഷന്‍ മുറിയിലേക്ക് മാറ്റിയ യുവാവാണ് മരിച്ചത്. ചൈനീസ് പൗരനാണ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴേക്ക് ചാടിയത്. ജിദ്ദ ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പഠിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ എട്ട് മാസമായി സൗദി അറേബ്യയിലായിരുന്നു ഇദ്ദേഹം. പരിശോധനാഫലം പുറത്തുവരുന്നത് വരെ ഐസൊലേഷന്‍ മുറിയില്‍ കിടത്തി ചികിത്സ നല്‍കാനായിരുന്നു തീരുമാനിച്ചത്. ഇതിനിടെയില്‍ ആണ് ഇയാള്‍ മുറിയിലെ ജനലിലെ സുരക്ഷാ ബട്ടന്‍ നീക്കം ചെയ്ത് താഴേക്ക് ചാടിയത്. പരിശോധനാ ഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Top