ജിദ്ദ: വിദേശത്ത് നിന്നും ഇഷ്യൂ ചെയ്ത ഡ്രൈവിങ്ങ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിങ്ങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നു. അടുത്ത വ്യാഴാഴ്ച വരെയാണ് വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്കുകയെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു.
അംഗീകരിച്ച വിദേശ ലൈസന്‍സ് ഉള്ളവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ സൗദി ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്യും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച ഓഫീസുകള്‍ വഴിയാണ് ലൈസന്‍സ് വിതരണം ചെയ്യുന്നത്.
റിയാദിലെ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്ത് സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്തു. വിദേശരാജ്യങ്ങളില്‍ ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗദി ലൈസന്‍സ് അനുവദിച്ചുവരുന്നത്. ഇതിനായി പ്രത്യേക ടെസ്റ്റ് നടത്തുകയും,ടെസ്റ്റില്‍ വിജയിക്കാത്തവര്‍ക്ക് നിബന്ധനകളോടെ വീണ്ടും അവസരം നല്‍കുമെന്നും അതോറിറ്റി വ്യക്തമാക്കി.