ജിദ്ദ: ശാരാ ഹിറയില്‍ മസ്ജിദ് ഇബിനു ഖയ്യൂമില്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ( 40)യാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീകള്‍ നമസ്‌കരിക്കാന്‍ കയറുന്ന ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയുടെ മുകളില്‍ നിന്ന് വീണ് മരിച്ചതാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.