ജീപ് കോമ്പസിന്റെ അപ്‌ഗ്രേഡ് ഓഫര്‍ ജൂണ്‍ മാസം കൂടി നീട്ടി ജീപ് ഇന്ത്യ

jeep-compas

ജീപ് കോമ്പസ് എസ്‌യുവിയില്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ അപ്‌ഗ്രേഡ് ഓഫര്‍ ജൂണ്‍ മാസം വരെ നീട്ടാന്‍ ജീപ് ഇന്ത്യയുടെ തീരുമാനം. കോമ്പസ് ഓഫറിന്റെ ഭാഗമായി 75,000 രൂപ അധികം മുടക്കിയാല്‍ രണ്ടു വീല്‍ ഡ്രൈവ് കോമ്പസ് വകഭേദം വാങ്ങാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓള്‍ വീല്‍ ഡ്രൈവ് കോമ്പസിനെ സ്വന്തമാക്കാം.

അപ്‌ഗ്രേഡ് ഓഫര്‍ പ്രകാരം 75,000 രൂപ കൂടുതല്‍ മുടക്കിയാല്‍ ലിമിറ്റഡ് 4X2 ഡീസല്‍ കോമ്പസിനെ വാങ്ങാന്‍ ചെല്ലുന്ന ഉപഭോക്താവിന് ലിമിറ്റഡ് 4X4 കോമ്പസ് വകഭേദത്തെ കിട്ടും. മോഡലുകളുടെ യഥാര്‍ത്ഥ വില കണക്കിലെടുത്താല്‍ വിലക്കിഴിവ് ഒരുങ്ങുന്നത് 1.25 ലക്ഷം രൂപ.19.21 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് ജീപ് കോമ്പസ് 4ത2 വകഭേദങ്ങളുടെ വിലനിലവാരം.

jeep-compas

jeep-compas

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഡീസല്‍ പതിപ്പിനെ കോമ്പസ് നിരയില്‍ കമ്പനി ഉടന്‍ അവതരിപ്പിക്കും. വരാനുള്ള കോമ്പസ് ട്രെയില്‍ഹൊക്കിലും ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക.

കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ജീപ് കോമ്പസുകളില്‍ മാത്രമായിരുന്നു കമ്പനി അപ്‌ഗ്രേഡ് ഓഫര്‍ ലഭ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ 2018 കോമ്പസ് പതിപ്പുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്നു കമ്പനി വ്യക്തമാക്കി.

jeep-compas

jeep-compas

എസ്‌യുവിയുടെ പ്രത്യേക ഓഫ്‌റോഡ് വകഭേദമാണ് ട്രെയില്‍ഹൊക്ക്.ട്രെയില്‍ഹൊക്കിന്റെ വരവിന് മുന്നോടിയായി കോമ്പസ് 4X4 ഡീസലിനെ വിറ്റുതീര്‍ക്കാനുള്ള ജീപ് ഇന്ത്യയുടെ നീക്കം കൂടിയാണ് ജൂണ്‍ വരെ നീട്ടിയിരിക്കുന്ന അപ്‌ഗ്രേഡ് ഓഫര്‍.

നിലവില്‍ ഇരുപതിനായിരത്തില്‍ ഏറെ കോമ്പസുകളെ ജീപ് ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു.

Top