ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മിത മോഡലായ പുത്തന്‍ കോംപാക്ട് എസ് യു വിയായ ജീപ് കോംപസ് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.
ജീപ്പിന്റെ ഇന്ത്യന്‍ റോഡിലുള്ള പരീക്ഷണയോട്ടവും നേരത്തേ നടത്തിക്കഴിഞ്ഞിരുന്നു. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം നടത്തിയതെങ്കിലും വീല്‍ബെയിസ് കൂടിയ വാഹനമായിരിക്കും ജീപ് കോംപസ്.
ഹ്യുണ്ടായ് ട്യൂസോണിന് വെല്ലുവിളിയായി എത്തിച്ചേരുന്ന ഈ ജീപ്പ് എസ്യുവിയുടെ ബേസ് മോഡലിന് 14.95 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില, ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും.
170ബിഎച്ച്പിയുള്ള 2 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരിക്കും എസ്യുവിക്ക് കരുത്തേകുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഉള്‍പ്പെടുത്തുന്നത്.
1.4 ലിറ്റര്‍ മള്‍ട്ടിയര്‍ പെട്രോള്‍ എന്‍ജിനുമുണ്ടാകും. സ്പോര്‍ട്, ലോങിറ്റിയൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ജീപ്പ് കോംപസ് ലഭിക്കുന്നത.
ടൂവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലും ഈ വാഹനം ലഭ്യമാക്കും. മാത്രമല്ല ഓരോ ഭൂപ്രകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഡ്രൈവിംഗ് മോഡും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.