ജൂലായ് ആദ്യപാദത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പുതിയ കോമ്പസ് പതിപ്പിന്റെ ബുക്കിംഗ് ജീപ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക. പുതിയ കോമ്പസ് പതിപ്പിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 24 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ജീപ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ പ്രതീക്ഷിക്കാം.
പുത്തന്‍ ഫീച്ചറുകളും കോസ്മറ്റിക് അപ്‌ഡേറ്റുകളുമാണ് പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് എഡിഷന്റെ ആകര്‍ഷണം. നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ട്രെയില്‍ഹൊക്ക് പതിപ്പിന്റെയും വരവ്. എഞ്ചിന് പരമാവധി 171 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും. മാനുവല്‍ ഗിയര്‍ബോക്‌സിന് പകരം ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രെയില്‍ഹൊക്കില്‍. സാധാരണ കോമ്പസുകളെക്കാളും 20 mm അധിക ഉയരത്തിലാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഒരുക്കം.