ഇന്ത്യന്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീപ്പ് കോമ്പസ് ട്രയല്‍ഹൊക്ക് എസ്യുവി ഈ വര്‍ഷം ജൂലൈയില്‍ വിപണിയിലെത്തും. എസ്യുവിയുടെ ബുക്കിംഗുകള്‍ ജൂണ്‍ പകുതിയോടെ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദേശം 27 ലക്ഷം വരെ ജീപ്പ് കോമ്പസ് ട്രയല്‍ഹൊക്കിന് വില പ്രതീക്ഷിക്കാം.
റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ ട്രയല്‍ഹൊക്കിലുണ്ടാവും. സ്നോ, സ്പോര്‍ട്, സാന്‍ഡ്/ മഡ്, ഓട്ടോ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള ഡ്രൈവിംഗ് മോഡുകള്‍ എസ്യുവിയുവിയിലുണ്ടാവും. 225 mm ആയിരിക്കും ട്രയല്‍ഹൊക്ക് എഡിഷനിലെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത് നിലവിലെ ജീപ്പ് കോമ്പസിലേതിനെക്കാളും 20 mm അധികമാണ്.
2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമായിരിക്കും ട്രയല്‍ഹൊക്ക് എസ്യുവിയിലുണ്ടാവുക. ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. താഴ്ന്ന റേഞ്ചിലും ഫോര്‍ വീല്‍ ലഭ്യമാവുന്ന സംവിധാനമാവും ട്രയല്‍ഹൊക്കില്‍ ജീപ്പ് ഒരുക്കുക.
33.6 ഡിഗ്രിയാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഡിപ്പാര്‍ച്ചര്‍ കോണ്‍. അപ്പ്രോച്ച് കോണ്‍ 30 ഡിഗ്രി. ബ്രേക്ക്ഓവര്‍ കോണാകട്ടെ 24.4 ഡിഗ്രിയും. കറുപ്പഴകുള്ള തുകല്‍ സീറ്റുകള്‍, ട്രെയില്‍ഹൊക്ക് ബാഡ്ജുകള്‍, 7.0 ഇഞ്ച് യൂ കണക്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, രണ്ടു സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും പ്രധാന വിശേഷങ്ങളാണ്.