ഏഴ് സീറ്റര്‍ ഗ്രാന്റ് കമാന്‍ഡര്‍ ഇന്ത്യയിലേക്കെത്തിക്കാനൊരുങ്ങി ജീപ്പ്

ഴു സീറ്റര്‍ എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയിലേക്ക് ജീപ്പ് വരുന്നു. കോംപസിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഏഴ് സീറ്റര്‍ ഗ്രാന്റ് കമാന്‍ഡറാണ് ജീപ്പ് ഇന്ത്യയിലെത്തിക്കുന്ന അടുത്ത വാഹനം.

മുന്നിലെ ബമ്പറും ഗ്രില്ലുമാണ് പ്രധാനമായും കോംപസില്‍ നിന്നും കടമെടുത്തിട്ടുള്ളത്. ഹെഡ്‌ലാമ്പ് ക്ലെസ്റ്ററില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഡിആര്‍എല്‍ അകമ്പടിയിയോടെയുള്ള നീണ്ട ഹെഡ്‌ലൈറ്റാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

ഇന്റീരിയറും കോംപസിനോട് ഏറെ സാമ്യമുള്ളതാണ്. മൂന്ന് നിരകളിലായി ഏഴ് സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഇന്റീരിയറിനെ കോംപസില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടു വീല്‍, ഫോര്‍ വീല്‍ മോഡുകളില്‍ എത്തുന്ന ഗ്രാന്റ് കമാന്‍ഡറില്‍ 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരിക്കും നല്‍കുക. ഇത് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും.

Top