jeep wrangler india launch

ഥാര്‍ഥ ജീപ്പ് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിയിട്ട് ആറ് മാസം പിന്നിടുന്ന വേളയില്‍ കന്നിയങ്കത്തിനിറങ്ങിയ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വകഭേദം അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നു.

മാര്‍ച്ച് തുടക്കത്തില്‍ വാഹനം നിരത്തിലെത്തും. റാങ്ക്‌ളറിന് പുറമേ 75 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി SRT എന്നിവയുമായി കഴിഞ്ഞ ആഗസ്തിലാണ് ജീപ്പ് രാജ്യത്തെത്തിയത്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയും പെട്രോള്‍ പതിപ്പുകള്‍ ലഭ്യമല്ലാത്തതും ജീപ്പിനെ പ്രതികൂലമായി ബാധിച്ചു.

ഈ തിരിച്ചടി മറികടക്കാനാണ് 610 ലക്ഷം വരെ വില കുറച്ച് ജീപ്പ് റാങ്ക്‌ളറിന് പെട്രോള്‍ പതിപ്പ് കമ്പനി പുറത്തിറക്കുന്നത്.നിലവില്‍ ഡീസല്‍ വകഭേദത്തിന് 71 ലക്ഷമാണ് വിപണി വില. പെട്രോള്‍ പതിപ്പിന്റെ വില ഏകദേശം 65 ലക്ഷത്തിനുള്ളിലാകാനാണ് സാധ്യത.

Top