Jeep Wrangler petrol model launched in India at Rs 56 lakh

ജീപ്പ് റാംഗ്ലറിന്റെ പെട്രോള്‍ വകഭേദം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി.

കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് ഡീസലിനെ അപേക്ഷിച്ച് 15.50 ലക്ഷം രൂപയോളം വിലക്കുറവുണ്ട് പെട്രോള്‍ റാംഗ്ലറിന്.ഡല്‍ഹി എക്‌സ്‌ഷോറൂം വില 56 ലക്ഷം രൂപയാണ്.

ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള ഏറ്റവും വിലകുറഞ്ഞ ജീപ്പ് മോഡലും ഇതുതന്നെയാണ്.

ഓഫ് റോഡിങ് മികവുള്ള ജീപ്പ് റാംഗ്ലറിന്റെ 3.6 ലീറ്റര്‍ , പെന്റാസ്റ്റാര്‍ , വി 6 പെട്രോള്‍ എന്‍ജിന് 279 ബിഎച്ച്പി 347 എന്‍എം ആണ് ശേഷി. ആള്‍ വീല്‍ഡ്രൈവുള്ള എസ്‌യുവിയ്ക്ക് അഞ്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സാണ് ഉള്ളത്‌.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജീപ്പ് റാംഗ്ലറിന് 4.58 മീറ്ററാണ് നീളം. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം , ഒമ്പത് സ്പീക്കര്‍ ആല്‍പൈന്‍ മ്യൂസിക് സിസ്റ്റം എന്നിവ ഇന്റീരിയറിലുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 186 മിമീ. ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് പതിപ്പുകള്‍ ലഭ്യമാണ്. 17ഇഞ്ചാണ് വാഹനത്തിന്റെ വീല്‍ വലുപ്പം.

Top