ജീപ്പിന്റെ കരുത്തന്‍ എസ്യുവി മോഡല്‍ റാങ്ക്‌ളര്‍ റൂബിക്കോണ്‍ ഇന്ത്യയിലേക്ക്

ജീപ്പിന്റെ കരുത്തന്‍ എസ്യുവി മോഡലായ റാങ്ക്‌ളര്‍ റൂബിക്കോണ്‍ ഇന്ത്യയിലേക്ക് എത്തുന്നു. അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പാണ് ഈ വാഹനം അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ജീപ്പിന്റെ മാതൃകമ്പനിയായ എഫ്‌സിഐയുടെ പൂണെയിലെ പ്ലാന്റില്‍ ആയിരിക്കും ഈ വാഹനവും നിര്‍മിക്കുകയെന്നാണ്‌ വിവരം. വിദേശ നിരത്തുകളിലുള്ള റൂബിക്കോണിന്റെ ഡിസൈനില്‍ തന്നെയായിരിക്കും ഇന്ത്യയിലും എത്തുക. ഉയര്‍ന്ന ബോണറ്റ്, സെവന്‍ സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംമ്പ്, പിന്നിലെ സ്‌പെയര്‍ വീല് എന്നിവയാണ് ഡിസൈനില്‍ ഹൈലൈറ്റായിട്ടുള്ളത്.

അതേസമയം, ബ്ലാക്ക് അലോയി വീലുകള്‍, ഓഫ് റോഡ് ടയറുകള്‍, ബോണറ്റിന്റെ വശങ്ങളിലെ ഡീക്കല്‍ എന്നിവ ഇന്ത്യയിലെത്തുന്ന റൂബിക്കോണിലെ ഡിസൈനിലെ മാറ്റങ്ങളാണ്. മാത്രമല്ല ഈ റാങ്ക്‌ളറില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും നല്‍കുക. ഇത് 200 പിഎസ് പവറും 488 എന്‍എം ടോര്‍ക്കും നല്‍കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

ഏഴ് സീറ്റര്‍ പ്രീമിയം എസ്യുവികളിലെ രാജാക്കന്മാരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ മോഡലുകളുമായി ഏറ്റുമുട്ടാനാണ് റാങ്ക്‌ളര്‍ റൂബിക്കോണ്‍ ഇന്ത്യയിലേക്ക് എത്തുന്നത്.

Top