വയനാട്: വയനാട്ടില്‍ പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസുകാരി മരിച്ചു. നേപ്പാള്‍ സ്വദേശിയായ കമല്‍ ജാനകി ദമ്പതികളുടെ മകളായ മുന്ന(2)ആണ് മരിച്ചത്. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടി അബദ്ധത്തില്‍ ജീപ്പിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.