jellikettu conduct at tamilnadu

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

തമിഴ്‌നാട്ടില്‍ നാളെ പത്തിന് ജെല്ലിക്കെട്ട് നടക്കും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മധുരയിലേക്ക് തിരിക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. മധുരൈയ്ക്ക് പുറമെ കോയമ്പത്തൂരിലും ജെല്ലിക്കെട്ട് നടക്കും.

ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.

Top