jellikettu supreme court criticise tamilnadu government

ന്യൂഡല്‍ഹി ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.

ജെല്ലിക്കെട്ട് പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നു.

ഓര്‍ഡിനന്‍സ് നല്‍കണമെന്ന ഹര്‍ജിയില്‍ തമിഴ്‌നാടിന് നോട്ടീസ് നല്‍കി. ആറാഴ്ചക്കകം വിവരം നല്‍കണം.

2016 ലെ കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി.

എന്നാല്‍ ജെല്ലിക്കെട്ട് മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. എല്ലാ കായിക വിനോദത്തിലും മരണമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എ ജി പറഞ്ഞു.

എന്നാല്‍ ജെല്ലിക്കെട്ട് സമരത്തിനിടയിലുണ്ടായ അക്രമത്തെ കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു.

Top