പരുത്തിവീരന്, റാം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അമീര്‍ സുല്‍ത്താന്‍ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ സന്താനദേവന്‍ എന്ന പേരില്‍ തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
ആര്യയും സഹോദരനായ സത്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ആദ്യമായാണ് ഇവര്‍ ഒന്നിച്ച് ആഭിയനിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രത്തില്‍ നയന്‍താരയാണ് നായികാവേഷത്തിലെത്തുന്നത് എന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുക.കാമറ ശിവകുമാര്‍ വിജയനായിരിക്കും.