ഇസ്രായേലിന്റെ തലസ്ഥാനമായ് പടിഞ്ഞാറന്‍ ജറുസലേം അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ. ആസ്‌ട്രേലിയയിലെ രാഷ്ട്രീയ നേതാക്കളുമായും സഖ്യരാജ്യങ്ങളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, ഇസ്രായേല്‍ തലസ്ഥാനമായി പടിഞ്ഞാറന്‍ ജറുസലേം അംഗീകരിച്ച അമേരിക്ക തങ്ങളുടെ എംബസി അവിടേക്ക് മാറ്റിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനം വരെ ടെല്‍അവീവിലെ ആസ്‌ട്രേലിയന്‍ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റില്ലെന്നും സ്‌കോട്ട് മോറിസണ്‍ പറയുന്നു.

കിഴക്കന്‍ ജറുസലേം സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമായി ലഭിക്കണമെന്നാണ് പലസ്തീന്‍ ആവശ്യപ്പെടുന്നത്. ഇത് 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശമാണ്. ഗ്വാട്ടീമാല, പരാഗ്വെ എന്നീ രാജ്യങ്ങളും ഇസ്രായേലിന്റെ പുതിയ തലസ്ഥാനത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, പരാഗ്വെയില്‍ ഭരണമാറ്റം ഉണ്ടായതോടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി.

Top