മലപ്പുറം : കോട്ടക്കുന്നിലെ പാര്‍ക്കില്‍ എത്തിയത് ജസ്നയല്ലെന്ന് പാര്‍ക്കിലെ മാനേജര്‍ അന്‍വര്‍. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഇത് ജസ്നയല്ലെന്ന് സ്ഥിരീകരിച്ചതായും മാനേജര്‍ പറഞ്ഞു.
ജസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. മെയ് മൂന്നിന് ജസ്നയെ പോലെയുള്ള കുട്ടി രാത്രി എട്ട് മണി വരെ പാര്‍ക്കില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. യാത്രാ ബാഗുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു വേഷം. മേയ് ആദ്യത്തില്‍ ജെസ്നയെ കാണാതായെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ചില ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും അറിയിച്ചത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.